പരേതനെ കൊട്ടാരക്കരയിൽ നിന്നും ചേർത്തലയ്ക്ക് സ്ഥലംമാറ്റി ഫയർഫോഴ്സ് വകുപ്പ്

പരേതനെ കൊട്ടാരക്കരയിൽ നിന്നും ചേർത്തലയ്ക്ക് സ്ഥലംമാറ്റി ഫയർഫോഴ്സ് വകുപ്പ്
alternatetext

തിരുവനന്തപുരം: ഫയർഫോഴ്സ് വകുപ്പിന്റെ പുതിയ സ്ഥലംമാറ്റപ്പട്ടികയാണ് രസകരവും, വിവാദവുമായി മാറിയിരിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റിൽ ഹൃദയാഘാതം മൂലം മരിച്ച കൊട്ടാരക്കര ഫയർ സ്റ്റേഷനിലെ ഫയർ റെസ്ക്യൂ‌ ഓഫിസർ കെ.വിജേഷ് കുമാറിനെ ചേർത്തലയിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നു.

കൂടാതെ രാജിവെച്ച് മറ്റ് വകുപ്പുകളിൽ ജോലിക്ക് കയറിയവരും കൂട്ടത്തോടെയുള്ള സ്ഥലമാറ്റപ്പട്ടികയിലുണ്ട്. ഫയർഫോഴ്സ് വകുപ്പ് ജൂൺ നാലിന് പുറത്തിറക്കിയ 601 പേരുടെ ജംബോലിസ്റ്റിലാണ് വിവാദങ്ങളായ അബദ്ധങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. മാത്രവുമല്ല, സ്കൂ‌ൾ തുറന്ന ശേഷം പുറത്തിറക്കിയ സ്ഥലംമാറ്റപട്ടിക സർക്കാർ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ചെയ്തിട്ടുള്ളതാണെന്നതും ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് ഇടയിൽ പ്രതിഷേധം വർധിപ്പിക്കുന്നുണ്ട്.