കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. 2024 ഫെബ്രുവരി മാസത്തിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ) / ഒന്നും രണ്ടും സെമസ്റ്റർ ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.റ്റി.ഒ.എ) / ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ) എന്നീ കോഴ്‌സുകളുടെ റഗുലർ / സപ്ലിമെന്ററി / മേഴ്‌സി ചാൻസ് പരീക്ഷാഫലവും, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്) കോഴ്‌സിന്റെ റഗുലർ / സപ്ലിമെന്ററി പരീക്ഷാഫലവും പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലവും മാർക്കിന്റെ വിശദാംശങ്ങളും അതാത് പരീക്ഷാകേന്ദ്രങ്ങളിൽ ബന്ധപ്പെട്ടാൽ അറിയാം. കൂടാതെ ഐ.എച്ച്.ആർ.ഡി.യുടെ വെബ്‌സൈറ്റിലും (www.ihrd.ac.in) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ ഏപ്രിൽ 18 വരെ അതത് പരീക്ഷാകേന്ദ്രങ്ങളിൽ പിഴ കൂടാതെയും ഏപ്രിൽ 20 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമർപ്പിക്കാം.
സെപ്റ്റംബർ 2024-ലെ സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള പ്രത്യേകാനുമതി (special sanction) ആവശ്യമുള്ളവർ അപേക്ഷകൾ മേയ് 15നു മുൻപായും 200 രൂപ ലേറ്റ് ഫീയോടുകൂടി മേയ് 18 വരെയും അതാത് സ്ഥാപനമേധാവികൾ മുഖേന സമർപ്പിക്കണം. നിർദ്ദിഷ്ട തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.