പേപ്പര്‍ ലോട്ടറി ഓണ്‍ലൈൻ ലോട്ടറിയായി വില്‍പ്പന നടത്തുവെന്നപേരില്‍ 4.89 ലക്ഷം രൂപ തട്ടിയതായാണ് പരാതി.

പേപ്പര്‍ ലോട്ടറി ഓണ്‍ലൈൻ ലോട്ടറിയായി വില്‍പ്പന നടത്തുവെന്നപേരില്‍ 4.89 ലക്ഷം രൂപ തട്ടിയതായാണ് പരാതി.
alternatetext

തിരുവനന്തപുരം: പേപ്പര്‍ ലോട്ടറി ഓണ്‍ലൈൻ ലോട്ടറിയായി വില്‍പ്പന നടത്തുവെന്നപേരില്‍ 4.89 ലക്ഷം രൂപ തട്ടിയതായാണ് പരാതി. സംഭവത്തില്‍ അഞ്ചു പേരെ പ്രതികളാക്കി തിരുവനന്തപുരം സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തമിഴ്നാട്, ഹൈദരാബാദ്, മഹാരാഷ്ട്ര സ്വദേശികളാണ് തട്ടിപ്പിനിരയായത്.

സമ്മാനതുക ലഭിക്കാൻ ജി.എസ്.ടി അടക്കണമെന്നാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. കേരള സംസ്ഥാന ലോട്ടറിയുടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുളള വെബ് പോര്‍ട്ടല്‍ എന്ന രീതിയില്‍ പ്രതികള്‍ പോര്‍ട്ടല്‍ തുടങ്ങിയ ശേഷമാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. കേരള ലോട്ടറിയുടെ ഔദ്യോഗിക മുദ്രകളും പ്രതികള്‍ തട്ടിപ്പിന് ഉപയോഗിച്ചു.

വെബ് പോര്‍ട്ടലില്‍ കയറി ലോട്ടറി നോക്കുന്നവര്‍ക്ക് സമ്മാനതുക ലഭിച്ചെന്ന് കാണിക്കും ശേഷം ഇവരെ പ്രതികള്‍ വിളിക്കുകയും സമ്മാനതുക ലഭിക്കണമെങ്കില്‍ ജി.എസ്.ടി തുക നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്യും. തട്ടിപ്പിന് ഇരയായവര്‍ ഇവര്‍ക്ക് ജി.എസ്.ടി തുക നല്‍കിയ ശേഷമാണ് തട്ടിപ്പാണെന്ന് തിരിച്ചറിയുന്നത്.