പള്ളിത്തര്‍ക്കത്തില്‍ പക്ഷത്തിനില്ലെന്ന് സിപിഎം.

പള്ളിത്തര്‍ക്കത്തില്‍ പക്ഷത്തിനില്ലെന്ന് സിപിഎം.
alternatetext

തിരുവനന്തപുരം: പള്ളിത്തര്‍ക്കത്തില്‍ പക്ഷത്തിനില്ലെന്ന് സിപിഎം. വിധി നടപ്പാക്കുക പ്രായോഗികമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി എം.വി.ഗോവിന്ദൻ. കേവലമായ വിധികൊണ്ട് നടപ്പാക്കാൻ കഴിയുന്നത് അല്ല. വിധി നടപ്പാക്കാൻ സാങ്കേതിക തടസമുണ്ടെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു.

ഓര്‍ത്തഡോക്സ് സഭക്ക് അനുകൂലമായ വിധിയാണെങ്കിലും അത് പ്രാവര്‍ത്തികമായി നടപ്പിലാക്കാൻ തടസങ്ങളുണ്ട്. രണ്ട് വിഭാഗക്കാരും തിരിച്ചറിയണം യോജിച്ച്‌ മുന്നോട്ട് പോകണം. സര്‍ക്കാരും സി പി എമ്മും പക്ഷം ചേരാനില്ല. പൂര്‍ണമായും യാക്കോബായക്കാര്‍ നിര്‍മ്മിച്ച പള്ളികളുണ്ട്. പളളികള്‍ നിയമപരമായി ഓര്‍ത്തഡോക്സിന് കൊടുക്കണം എന്ന് പറയുന്നത് സങ്കീര്‍ണ്ണമായ കാര്യം. സമാധാനപരമായി ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് എം.വി.ഗോവിന്ദൻ വ്യക്തമാക്കി.