പി വി എന്നത് പിണറായി വിജയൻ ആണെന്ന് തെളിയിക്കുമെന്നും മാസപ്പടി ആരോപണത്തില്‍ നിന്ന് പിന്നോട്ടില്ല എന്നും മാത്യു കുഴല്‍ നാടൻ. മാസപ്പടി വിവാദത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. മാസപ്പടി വിവാദത്തില്‍ അഴിമതിയുടെ വിശദവിവരങ്ങള്‍ പുറത്തുവന്നിട്ടും തന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ലെന്ന് മാത്യു കുഴല്‍ നാടൻ പറയുന്നു.
താൻ ഇത് ഏറ്റെടുത്തത് മാധ്യമശ്രദ്ധ ലഭിക്കുന്നതിനോ ആരോപണം ഉന്നയിച്ച് പുകമറ സൃഷ്ടിക്കുന്നതിനോ വേണ്ടി അല്ലെന്നും മാത്യു കുഴല്‍ നാടൻ പറഞ്ഞു. പി വി എന്ന പരാമര്‍ശം തന്നെ കുറിച്ച് അല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞ സാഹചര്യത്തില്‍ രണ്ടാംഘട്ട പോരാട്ടമായ നിയമ പോരാട്ടം ആരംഭിക്കുകയാണ് എന്നും അതിന്റെ ഭാഗമായി ഔദ്യോഗിക പരാതിയും ബന്ധപ്പെട്ട രേഖകളും വിജിലൻസ് ഡയറക്ടര്‍ക്ക് കൈമാറി എന്നും മാത്യു കുഴല്‍ നാടൻ പറഞ്ഞു.
പി വി എന്നത് പിണറായി വിജയൻ തന്നെയാണെന്ന് തെളിയിക്കുമെന്നും തന്റെ നിയമ പോരാട്ടത്തിന് പാര്‍ട്ടിയുടെ അനുമതിയും പിന്തുണയും ഉണ്ടെന്നും മാത്യു കുഴല്‍ നാടൻ മാധ്യമങ്ങളോട് പറഞ്ഞു