ഒരുവട്ടം അറസ്റ്റ് ചെയ്ത അടിപിടിക്കേസ് പ്രതികളെ നാട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു.

ഒരുവട്ടം അറസ്റ്റ് ചെയ്ത അടിപിടിക്കേസ് പ്രതികളെ നാട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു.
alternatetext

തിരുവനന്തപുരം: ഒരുവട്ടം അറസ്റ്റ് ചെയ്ത അടിപിടിക്കേസ് പ്രതികളെ നാട്ടുകാർ ആക്രമിച്ചു രക്ഷപ്പെടുത്തി. എന്നാൽ പ്രതികളെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്ത പോലീസ്, ആക്രമണം നടത്തിയ നാട്ടുകാർക്കെതിരെയും കേസെടുത്തു.

ഒട്ടേറെ കേസുകളിൽ പ്രതികളായ തിരുവനന്തപുരം പുതുകുറിച്ചി സ്വദേശികളായ നബീനേയും സഹോദരൻ കൈഫിനേയും കഴിഞ്ഞ ദിവസം രാത്രി കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് സംഘടിച്ചെത്തിയ നാട്ടുകാർ പൊലീസിനെ ആക്രമിച്ച് യുവാക്കളെ രക്ഷപെടുത്തിയത്.

അംഗസംഖ്യ കുറവായ പോലീസ് സംഘം തലതാഴ്ത്തി മടങ്ങിയെങ്കിലും, പിന്നീട് പ്രതികളെ ബുധനാഴ്ച കസ്റ്റഡിയിലെടുത്തു. കൂടാതെ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തുകയും, ആക്രമിക്കുകയും ചെയ്ത നാട്ടുകാർക്കെതിരെയും കേസെടുത്തു.