ഒന്നിലധികം സ്കൂളുകൾ സ്ഥിതിചെയ്യുന്ന ചുനക്കര കോട്ടമുക്ക് ജംഗ്ഷനിലെ ഗതാഗത തിരക്കുകൾ നിയന്ത്രിക്കുന്നതിനുവേണ്ടി പോലീസുകാരുടെ മുഴുവൻ സമയ സേവനം വേണമെന്ന് പൊതുജന ആവശ്യം ശക്തം

ഒന്നിലധികം സ്കൂളുകൾ സ്ഥിതിചെയ്യുന്ന ചുനക്കര കോട്ടമുക്ക് ജംഗ്ഷനിലെ ഗതാഗത തിരക്കുകൾ നിയന്ത്രിക്കുന്നതിനുവേണ്ടി പോലീസുകാരുടെ മുഴുവൻ സമയ സേവനം വേണമെന്ന് പൊതുജന ആവശ്യം ശക്തം
alternatetext

അനീഷ്‌ ചുനക്കര

ചുനക്കര: ഒന്നിലധികം സ്കൂളുകൾ സ്ഥിതിചെയ്യുന്ന ചുനക്കര കോട്ടമുക്ക് ജംഗ്ഷനിലെ തിരക്കുകൾ നിയന്ത്രിക്കുന്നതിനുവേണ്ടി മുഴുവൻ സമയ സേവനവുമായി പോലീസുകാർ രംഗത്തെത്തണമെന്ന് പൊതുജനങ്ങൾ ശക്തമായി ആവശ്യപ്പെട്ടു. രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന ചുനക്കര സ്കൂൾ, എൻഎസ്എസ് യുപി സ്കൂൾ, ചെറുപുഷ്പ സ്കൂൾ, ചുനക്കര ക്ഷേത്രം എന്നിവ ഉൾപ്പെടുന്ന ഈ ഒരു ഭാഗത്ത് വാഹനങ്ങളുടെയും, യാത്രക്കാരുടെയും തിരക്കുകൾ മൂലം പലപ്പോഴും അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്.

നിലവിൽ സ്കൂൾ കുട്ടികൾ വരികയും പോകുകയും ചെയ്യുന്ന രാവിലെയും വൈകുന്നേരവും ഗതാഗത നിയന്ത്രണത്തിന് പോലീസുകാർ ഉണ്ടെങ്കിലും മുഴുവൻ സമയ സേവനം വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. മുമ്പ് ഇവിടെ നടന്ന അപകടത്തിൽ ഒരു സ്ത്രീ മരിച്ചിരുന്നു. ഇനിയുമൊരപകടം ഉണ്ടാകാതിരിക്കാൻ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു