ഓൺലൈൻ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളറിയിക്കാൻ വാട്സ്ആപ് സംവിധാനമൊരുക്കി കേരളപോലീസ്.

ഓൺലൈൻ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളറിയിക്കാൻ വാട്സ്ആപ് സംവിധാനമൊരുക്കി കേരളപോലീസ്.
alternatetext

തിരുവനന്തപുരം: അടുത്ത കാലത്തായി ഓൺലൈൻ വായ്പാ തട്ടിപ്പിൽ കുരുങ്ങിയ ആളുകളുടെ വാർത്തകൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ അനധികൃത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്ത് തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്ട്‌സ്ആപ്പ് നമ്പർ സംവിധാനങ്ങളുമായി കേരളപോലീസ് രംഗത്തെത്തി.

നേരിട്ട് വിളിക്കാൻ സാധിക്കില്ല എങ്കിലും പരാതികളും, മറ്റു വിവരങ്ങളും 24 മണിക്കൂറും പ്രവർത്തിക്കുന്ന 9497980900 എന്ന പൊലീസ് വാട്ട്‌സ്ആപ്പ് നമ്പറിലൂടെ ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി നൽകാം.

തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഈ സംവിധാനത്തിലൂടെ ആവശ്യമെങ്കിൽ പരാതിക്കാരെ തിരികെ വിളിച്ച് കാര്യങ്ങൾ തിരക്കുകയും ചെയ്യും. കൂടാതെ അനധികൃത ലോൺ ആപ്പിന് എതിരെ പൊലീസ്പ്രചാരണങ്ങളും ശക്തമാക്കും