കോൺഗ്രസ് പ്രവർത്തകർക്കെതിരെ കള്ളക്കേസെടുക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ സംസ്ഥാനതല പ്രതിഷേധം; കോതമംഗലത്ത് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി.

കോൺഗ്രസ് പ്രവർത്തകർക്കെതിരെ കള്ളക്കേസെടുക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ സംസ്ഥാനതല പ്രതിഷേധം; കോതമംഗലത്ത് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി.
alternatetext

കോതമംഗലം: കോൺഗ്രസ് നേതാക്കന്മാർക്കും, പ്രവർത്തകർക്കുമെതിരെ കള്ളക്കേസ് ചമയ്ക്കുന്ന സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെയുള്ള പോലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കോൺഗ്രസ് കോതമംഗലം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ച് കെപിസിസി നിർവാഹക സമിതിയംഗം ജയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു.

ബ്‌ളോക്ക് പ്രസിഡന്റ് ഷെമീര്‍ പനയ്ക്കല, എ.ജി.ജോര്‍ജ്, കെ.പി.ബാബു, പി.പി.ഉതുപ്പാന്‍, അബു മൊയ്തീന്‍, പി.എ.എം ബഷീര്‍, എം.എസ്.എല്‍ദോസ്, റോയികെ.പോള്‍, എല്‍ദോസ് കീച്ചേരി, ജോര്‍ജ് വറുഗീസ്, പ്രിന്‍സ് വര്‍ക്കി, വി.വി.കുര്യന്‍, എ.ജി.അനൂപ്, സലീം മംഗലപ്പാറ, പരീത് പട്ടാന്മാവുടി, എം.എ.കരീം, എബി ചേലാട്ട്, പി.എം.നവാസ്, അനൂപ് കാസിം, അനൂപ് ഇട്ടന്‍, പി.എ.പാദുഷ, സണ്ണി വറുഗീസ്, നോബിള്‍ ജോസഫ്, അലി പടിഞ്ഞാറേച്ചാലി, കെ.കെ.സുരേഷ്, മുഹമ്മദ് കൊണത്താപ്പിള്ളി, ഭാനുമതി രാജു, ഷൈമോള്‍ ബേബി, ചന്ദ്രലേഖ ശശിധരന്‍ തുടങ്ങിയവർ പങ്കെടുത്തു