തിരുവനന്തപുരം : ഓണത്തിന് മുന്നോടിയായി ഈ മാസം 18ന് മുമ്ബ് തന്നെ മുഴുവന്‍ ഭക്ഷ്യധാന്യങ്ങളും സപ്ലൈകോയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. സപ്‌ളൈക്കോയ്ക്ക് സാമ്ബത്തിക പ്രതിസന്ധിയുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം. കടം വാങ്ങിയോ വ്യാപാരികളോട് അവധി പറഞ്ഞോ ഓണം ഫെയറിലേക്കുള്ള സാധനങ്ങളെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
സബ്‌സിഡിയുള്ള ഭക്ഷ്യ സാധനങ്ങള്‍ക്ക് സപ്ലൈക്കോ മാര്‍ക്കറ്റുകളില്‍ വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്. എട്ട് വര്‍ഷമായി വിലകൂടിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം നിലനില്‍ക്കെയാണ് സപ്ലൈക്കോ വിപണിയിലെ പ്രതിസന്ധി. സബ്‌സിഡിയുള്ള 13 ഇനങ്ങളില്‍ പകുതി സാധനങ്ങളും പലയിടത്തും കിട്ടാനില്ല. ഈ സാഹചര്യത്തില്‍ വലിയ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഭക്ഷ്യധാന്യങ്ങളെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍