ന്യൂഡല്‍ഹി ഓണാഘോഷ കാലത്ത് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് കേരളത്തിലേക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം പരിഗണിക്കുമെന്ന് സിവില്‍ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. ഉത്സവ കാലങ്ങളില്‍ വിമാനനിരക്ക് പല മടങ്ങായി ഉയരുന്നത് നിയന്ത്രിക്കാൻ ഇടപെടണമെന്നും ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി അയച്ച കത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരക്ക് കൂടുമ്ബോള്‍ നിരക്ക് വര്‍ധിക്കുന്നത് ഒഴിവാക്കാൻ കഴിയില്ലെന്നും കേന്ദ്രമന്ത്രി കത്തില്‍ പറഞ്ഞു.
2023-08-12