തിരുവനന്തപുരം: ഓണം പ്രമാണിച്ച് ക്ഷേമപെൻഷൻ വിതരണത്തിനായി 1,762 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ സുരക്ഷാ പെൻഷൻ നല്‍കുന്നതിനായി 1,550 കോടി രൂപയും ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് പെൻഷൻ വിതരണത്തിന് 212 കോടി രൂപയുമാണ് അനുവദിച്ചത്.
60 ലക്ഷത്തോളം ക്ഷേമപെൻഷൻ ഗുണഭോക്താക്കള്‍ക്കുള്ള പെൻഷൻ വിതരണം ആരംഭിക്കുകയാണെന്നും ഓണസമ്മാനമായി രണ്ടുമാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകള്‍ 1,762 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഈ മാസം രണ്ടാം വാരം ആരംഭിച്ചു 23 വരെയാണ് വിതരണം