ഉമ്മൻചാണ്ടിയുടെ കുടുംബത്തെ അധിക്ഷേപിക്കുന്നതിനുള്ള തരംതാണ മൂന്നാംകിട ആരോപണം മൂന്നാംതരം നേതാക്കളെ കൊണ്ട് സിപിഐഎം പറയിപ്പിക്കുകയാണ് :വി ഡി സതീശൻ

ഉമ്മൻചാണ്ടിയുടെ കുടുംബത്തെ അധിക്ഷേപിക്കുന്നതിനുള്ള തരംതാണ മൂന്നാംകിട ആരോപണം മൂന്നാംതരം നേതാക്കളെ കൊണ്ട് സിപിഐഎം പറയിപ്പിക്കുകയാണ് :വി ഡി സതീശൻ
alternatetext

കോട്ടയം: ഉമ്മൻചാണ്ടിയുടെ ചികിത്സാ നടത്തിപ്പിന് സംസ്ഥാന സര്‍ക്കാര്‍ ഇടപെടേണ്ടി വന്നെന്ന സിപിഐഎം ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചികിത്സ കുടുംബം നല്ല വൃത്തിയായി നടത്തിയിട്ടുണ്ട്. സിപിഐഎമ്മും സര്‍ക്കാരും അതില്‍ ഇടപെടേണ്ട കാര്യമില്ല വി ഡി സതീശൻ പ്രതികരിച്ചു.

വിദേശത്തും ഇന്ത്യയിലെ പ്രശസ്തമായ ആശുപത്രികളിലും ഉമ്മൻ ചാണ്ടിയെ ചികിത്സിച്ചു. ജര്‍മ്മനിയില്‍ നിന്ന് കിട്ടിയ നിര്‍ദേശപ്രകാരമാണ് പിന്നീട് ബാംഗ്ലൂരില്‍ ചികിത്സ നല്‍കിയത്. ഉമ്മൻചാണ്ടിയുടെ കുടുംബത്തെ അധിക്ഷേപിക്കുന്നതിനുള്ള തരംതാണ മൂന്നാംകിട ആരോപണം മൂന്നാംതരം നേതാക്കളെ കൊണ്ട് സിപിഐഎം പറയിപ്പിക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.