കാസർകോട് എരിഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് അപകടം. 3 കുട്ടികള്‍ മുങ്ങി മരിച്ചു. എരിഞ്ഞിപ്പുഴയിലെ സിദ്ദിഖിന്‍റെ മകൻ റിയാസ്, അഷ്റഫിന്റെ മകൻ യാസിൻ (13), മജീദിന്‍റെ മകൻ സമദ് (13) എന്നിവരാണ് മരിച്ചത്. തെരച്ചിലില്‍ റിയാസിനെ കണ്ടെത്തി രക്ഷിച്ചെങ്കിലും ആശുപത്രിലെത്തിക്കുന്ന വഴി മദ്ധ്യേ മരിക്കുകയായിരുന്നു.
അപകടത്തില്‍പ്പെട്ട മൂന്ന് കുട്ടികളും ബന്ധുക്കളാണ്. 12 മണിയോടെയാണ് അപകടം നടന്നത്. സിദ്ദീഖും അഷ്‌റഫും സഹോദരൻമാരാണ്. ഇവരുടെ ബന്ധുവിന്‍റെ മകനാണ് സമദ്. തറവാട് വീട്ടില്‍ എത്തിയ ഇവർ പുഴയില്‍ കുളിക്കാൻ ഇറങ്ങുകയായിരുന്നു. ഒരാള്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് മറ്റു രണ്ടുപേർ ഒഴുക്കില്‍പ്പെട്ടത്. റിയാസ് ആശുപത്രിലേക്കുള്ള യാത്രാ മധ്യേയാണ് മരിച്ചത്.