തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളജുകളില്‍ ബി.എസ്സി നഴ്സിങ്, വിവിധ പാരാമെഡിക്കല്‍ ബിരുദ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 15 വരെ www.lbscentre.kerala.gov.inവഴി അപേക്ഷിക്കാം. കോഴ്സുകള്‍: ബി.എസ്സി നഴ്സിങ്, മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി (എം.എല്‍.ടി), പെർഫ്യൂഷൻ ടെക്നോളജി, ഒപ്ടോമെട്രി, ഫിസിയോതെറപ്പി (ബി.പി.ടി), ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വജ് പാത്തോളജി (ബി.എ.എസ്.എല്‍.പി), ബാച്ചിലർ ഓഫ് കാർഡിയോ വാസ്കുലർ ടെക്നോളജി (ബി.സി.വി.ടി)
ഡയാലിസിസ് ടെക്നോളജി (ബി.എസ്സി ഡി.ടി), ബാച്ചിലർ ഓഫ് ഒക്കുപേഷനല്‍ തെറപ്പി (ബി.ഒ.ടി), ബാച്ചിലർ ഓഫ് മെഡിക്കല്‍ ഇമേജിങ് ടെക്നോളജി, ബാച്ചിലർ ഓഫ് റേഡിയോ തെറപ്പി ടെക്നോളജി, ബാച്ചിലർ ഓഫ് ന്യൂറോ ടെക്നോളജി. പുതിയ കോഴ്സുകള്‍ക്ക് സർക്കാർ അംഗീകാരം ലഭിക്കുന്ന പ്രകാരം പ്രവേശന പ്രക്രിയയില്‍ ഉള്‍പ്പെടുത്തും. ഫീസ്:
ജനറല്‍, എസ്.ഇ.ബി.സി 800 രൂപ. എസ്.സി, എസ്.ടി 400.www.lbscentre.kerala.gov.in വഴി ഓണ്‍ലൈനായോ വെബ്സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറല്‍ ബാങ്ക് ശാഖ വഴിയോ 17 മുതല്‍ ജൂണ്‍ 12 വരെ ഫീസടക്കാം