ആലപ്പുഴ നൂറനാട് ദേശീയപാത വികസനത്തിന്മറ്റപ്പള്ളി മല ഇടിച്ച് മണ്ണെടുക്കുന്ന നടപടിക്കെതിരെ നാട്ടുകാര്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ സംഘര്‍ഷം. കായംകുളം-പുനലൂര്‍ റോഡിലെ പ്രതിഷേധ മാര്‍ച്ചിനിടയിലാണ് നാട്ടുകാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായത്. മാവേലിക്കര എംഎല്‍എ എം.എസ് അരുണ്‍ കുമാറിന്റെ നേതൃത്വത്തില്‍ നൂറോളം പേര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധം സംഘടിപ്പിച്ചു.
സുരക്ഷാ ആശങ്ക ഉന്നയിച്ചാണ് നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്. സമരക്കാര്‍ക്കെതിരെ പൊലീസ് ലാത്തി വീശി. പ്രതിഷേധത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ ഉള്‍പ്പെടെ ഇരുപതോളം പേരെ അറസ്റ്റ് ചെയ്തു. പൊലീസ് മണ്ണ് മാഫിയയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ജനങ്ങള്‍ക്കൊപ്പമാണ് നില്‍ക്കേണ്ടതെന്നും അരുണ്‍ കുമാര്‍ പറഞ്ഞു