ഇന്നും ട്രെയിൻ ഗതാഗത നിയന്ത്രണം; അഞ്ച് എണ്ണം പൂര്‍ണമായും നാല് എണ്ണം ഭാഗികയും റദ്ദാക്കി

ഇന്നും ട്രെയിൻ ഗതാഗത നിയന്ത്രണം; അഞ്ച് എണ്ണം പൂര്‍ണമായും നാല് എണ്ണം ഭാഗികയും റദ്ദാക്കി
alternatetext

തിരുവനന്തപുരം: പുതുക്കാട്-ഇരിഞ്ഞാലക്കുട സെക്ഷനില്‍ പാലം നവീകരണ ജോലി നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇന്നും ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം. മാവേലി എക്സ്പ്രസ് അടക്കം അഞ്ച് ട്രെയിനുകള്‍ ഇന്ന് ഓടില്ല. നാല് എണ്ണം ഭാഗികയും റദ്ദാക്കി.

ശനി, ഞായര്‍ ദിവസങ്ങളിലേക്കാണ് ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഞായറാഴ്‌ചയിലെ 16604- തിരുവനന്തപുരം- മംഗളൂരു സെൻട്രെല്‍ മാവേലി എക്സ്പ്രസ്, 06017 ഷൊര്‍ണൂര്‍- എറണാകുളം മെമു, 06439 ഗുരുവായൂര്‍- എറണാകുളം എക്സ്പ്രസ് സ്പെഷ്യല്‍ , 06453 എറണാകുളം- കോട്ടയം എക്സ്പ്രസ് സ്പെഷ്യല്‍, 06434 കോട്ടയം- എറണാകുളം എക്സ്പ്രസ് സ്പെഷ്യല്‍ എന്നിവ പൂര്‍ണമായും റദ്ദാക്കി. ഭാഗികമായി റദ്ദാക്കിയവ ഞായറാഴ്ചയിലെ ഗുരുവായൂര്‍-തിരുവനന്തപുരം ഇന്‍റര്‍സിറ്റി (16341 ) ഗുരുവായൂരിന് പകരം പുലര്‍ച്ചെ 5.20ന് എറണാകുളം ജങ്ഷനില്‍ നിന്നാകും യാത്ര തുടങ്ങുക.

തിരുവനന്തപുരം-മംഗളൂരു മലബാര്‍ (16629) തിരുവനന്തപുരത്തിന് പകരം തിങ്കളാഴ്ച പുലര്‍ച്ചെ 2.40ന് ഷൊര്‍ണൂരില്‍ നിന്നും ഗുരുവായൂര്‍-മധുര എക്സ്പ്രസ് (16328) ഗുരുവായൂരിന് പകരം രാവിലെ 7.45ന് ആലുവയില്‍ നിന്നും യാത്ര തുടങ്ങും. എറണാകുളം-കാരയ്ക്കല്‍ എക്സ്പ്രസ് (16188) എറണാകുളത്തിന് പകരം തിങ്കളാഴ്ച പുലര്‍ച്ചെ 1.40ന് പാലക്കാട് നിന്നാകും യാത്ര ആരംഭിക്കുക.