ഇന്ന് പൊന്നിൻതിരുവോണം ലോകമെമ്പാടും ഉള്ള മലയാളികൾക്കും ഓണാംശംസകൾ

ഇന്ന് പൊന്നിൻതിരുവോണം ലോകമെമ്പാടും ഉള്ള മലയാളികൾക്കും ഓണാംശംസകൾ
alternatetext

ഇന്ന് തിരുവോണം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തിയ തിരുവോണം മലയാളിയ്‌ക്ക് ഒത്തുചേരലിന്റേയും ഓര്‍മപ്പെടുത്തലിന്റേയും ദിനം കൂടിയാണ്.

സുവര്‍ണ്ണ കാലത്തെ ഹൃദയത്തോട് ചേര്‍ത്താണ് ഓരോ മലയാളിയും പൊന്നോണത്തെ വരവേല്‍ക്കുന്നത്. കള്ളവും ചതിയുമില്ലാതെ ഒരു കാലത്തിന്റെ ഓര്‍മ പുതുക്കുന്ന ദിനം. പുതുവസ്ത്രങ്ങള്‍ അണിഞ്ഞ്, കുടുംബാംഗങ്ങള്‍ ഒന്നു ചേര്‍ന്ന് ഓണസദ്യ കഴിച്ചും ഊഞ്ഞാലാടിയും മലയാളി ഈ ദിനത്തിന്റെ നിറസ്മരണകളും സന്തോഷവും പങ്കുവെയ്‌ക്കുന്നു.

പാടത്തും പറമ്ബിലും സ്വര്‍ണ്ണം വിളയിക്കുന്ന കര്‍ഷകര്‍ക്ക് ഓണം വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്. കൃഷിയും കാര്‍ഷിക സമൃദ്ധിയും പഴങ്കഥയായി മാറിയിട്ടും മലയാളിയുടെ ഓണാഘോഷങ്ങള്‍ക്ക് പൊലിമ ഒട്ടും കുറവില്ല.

ലോകത്തിന്റെ ഏതറ്റത്തുമുള്ള മലയാളിയ്‌ക്കും ഓണം എന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മ തന്നെയാണ്. അത്തം നാളില്‍ തുടങ്ങിയ ഒരുക്കങ്ങളാണ് തിരുവോണനാളായ ഇന്ന് പൂര്‍ണതയിലെത്തുന്നത്. ചരിത്ര പ്രസിദ്ധമായ എറണാകുളം തൃക്കാക്കര ക്ഷേത്രത്തില്‍ തിരുവോണ ദിനമായ ഇന്ന് വൻ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്.

കേരളീയരുടെ ദേശീയ ഉത്സവമായ ഓണത്തിന്റെ പിറവി തൃക്കാക്കര ക്ഷേത്രത്തില്‍ നിന്നാണെന്നാണ് ഐതിഹ്യം. വാമനൻ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്‌ത്തിയത് ഇവിടെ വെച്ചാണെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ തിരുവോണ ദിവസം വൻ ഭക്തജന തിരക്കാണ് ഇവിടെ അനുഭവപ്പെടുക