നിയമസഭ വീണ്ടും പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്കയക്കാന്‍ ഗവര്ണര്ക്കാകില്ലന്ന് സുപ്രീംകോടതി.തിരിച്ചയച്ച ബില്ലുകള്‍ നിയമസഭ വീണ്ടും പാസാക്കിയാല്‍ അവ രാഷ്ട്രപതിക്കയക്കാന്‍ ഗവര്‍ണര്‍ക്കാകില്ലെന്ന് സുപ്രീംകോടതി. നിയമസഭ രണ്ടാമതും പാസാക്കുന്ന ബില്ലുകള്‍ ഒപ്പിടുകയാണ് ഗവര്‍ണര്‍ ചെയ്യേണ്ടതെന്ന് ഭരണഘടനയുടെ 200ാം അനുച്ഛേദം ചൂണ്ടിക്കാട്ടി സുപ്രീംകോടതി വ്യക്തമാക്കി.
ഗവര്‍ണര്‍ ആര്‍എന്‍ രവി ബില്ലുകള്‍ അനിശ്ചിതമായി വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് തമിഴ്നാട് സര്‍ക്കാര്‍ നല്കിയ ഹരജി പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം