നിറപുത്തരി പൂജകൾക്കായി ശബരിമല നടതുറന്നു; പൂജകൾക്കു ശേഷം വൈകിട്ട് പത്തിന് അടയ്ക്കും.

നിറപുത്തരി പൂജകൾക്കായി ശബരിമല നടതുറന്നു; പൂജകൾക്കു ശേഷം വൈകിട്ട് പത്തിന് അടയ്ക്കും.
alternatetext

പത്തനംതിട്ട: ശബരിമലയിൽ നിറപുത്തരി പൂജകൾക്കായി ഞായറാഴ്ച വൈകിട്ടോടെ നട തുറന്നു. കാർഷിക സമൃദ്ധിക്കും, ഐശ്വര്യത്തിനും വേണ്ടി അയ്യപ്പസന്നിധിയിൽ നെൽക്കതിരുകൾ പൂജിക്കുന്ന ചടങ്ങുകളാണ് ഇന്ന് നടക്കുന്നത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ നടതുറന്ന് ദീപം തെളിയിച്ച മേൽശാന്തി ആഴിയിലും അഗ്നി പകർന്നതോടെ നെൽക്കതിരുകളുമായി ഭക്തർ പതിനെട്ടാം പടി ചവിട്ടി അയ്യപ്പദർശനം നടത്തി.

ഇരുമുടിക്കെട്ടിനൊപ്പം ഭക്തർ കൊണ്ടുവന്ന അയ്യപ്പ സ്വാമിക്കു പൂജിക്കാനുള്ള നെൽക്കതിരുകൾ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ സന്നിധാനത്ത് പുലർച്ചെ നടന്ന നിറപുത്തരി പൂജയിൽ പൂജിച്ച് നൽകി. നിറപുത്തരി പൂജകൾക്കു ശേഷം രാത്രി പത്തുമണിയോടെ അടയ്ക്കുന്ന നട ചിങ്ങമാസ പൂജയ്ക്കായി 16ന് വീണ്ടും തുറക്കും.