കോതമംഗലം: കവളങ്ങാട് പഞ്ചായത്തിൽ ഒന്നിലധികം പ്ലൈവുഡ് കമ്പനികൾക്ക് അതിവേഗം ലൈസൻസ് നൽകി ഇടതുപക്ഷ പഞ്ചായത്ത് ഭരണസമിതി. ലക്ഷങ്ങളുടെ കോഴ ലക്ഷ്യമിട്ടാണ് ഭരണസമിതിയുടെ അതിവേഗ നടപടിയെന്ന് ആരോപിച്ച് കോൺഗ്രസ് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും, ധർണയും നടത്തി. കോതമംഗലം ബ്ലോക്ക് പ്രസിഡന്റ് ഷമീർ പനയ്ക്കൽ ഉദ്ഘാടനം ചെയ്ത പ്രതിഷേധ സമരത്തിൽ നിരവധിപേർ പങ്കെടുത്തു. പ്രതിഷേധസമരത്തെ തുടർന്ന് കോൺഗ്രസ്സിന്റേത് വ്യാജ ആരോപണങ്ങളാണെന്ന പ്രസ്താവനയുമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യൂ രംഗത്തെത്തി.
2024-07-11