നീറ്റ് പരീക്ഷാ ക്രമക്കേട്; വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കാൻ പ്രതിപക്ഷം

നീറ്റ് പരീക്ഷാ ക്രമക്കേട്; വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കാൻ പ്രതിപക്ഷം
alternatetext

ഡല്‍ഹി: നീറ്റ് വിഷയം പാർലമെന്റില്‍ ഉന്നയിക്കാൻ തീരുമാനിച്ച്‌ പ്രതിപക്ഷം. വിഷയം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ അവതരിപ്പിക്കും. നീറ്റ് പരീക്ഷാ ക്രമക്കേടില്‍ ചർച്ച ആവശ്യപ്പെട്ട് സഭയില്‍ നോട്ടീസ് നല്‍കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയില്‍ ചേർന്ന ഇൻഡ്യാ മുന്നണി യോഗത്തിലാണ് ഇതുമായി തീരുമാനമായത്. പാർലമെന്റില്‍ സ്വീകരിക്കേണ്ട തുടർനടപടികളും യോഗത്തില്‍ ചർച്ചയായി. കെ.സി വേണുഗോപാല്‍, ജയ് റാം രമേശ്, രാഹുല്‍ ഗാന്ധി, സന്ദീപ് പഠക്, അഭയ് കുശ്വാഹ, ശരത് പവാർ, സുപ്രിയ സുലെ, എൻ.കെ പ്രേമചന്ദ്രൻ, ഇ.ടി മുഹമ്മദ് ബഷീർ, കെ രാധാകൃഷ്ണൻ, പി സന്തോഷ് കുമാർ, ജോസ് കെ മാണി, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.