പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം ജില്ലയിലെ മണ്ണന്തലയില്‍ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററില്‍ സൗജന്യ നീറ്റ് പരീക്ഷാ പരിശീലനം നല്‍കും. നീറ്റ് പരീക്ഷ എഴുതുന്നതിന് ഓണ്‍ലൈൻ അപേക്ഷ നല്‍കിയ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ എസ്.സി, എസ്.ടി, ഒ.ഇ.സി, ഒ.ബി.സി വിദ്യാർഥികള്‍ക്ക് അപേക്ഷിക്കാം.
പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് വരുമാന പരിധി ഇല്ലാതെയും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാന പരിധിയ്ക്ക് വിധേയമായും അവസരം ലഭിക്കും. ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകള്‍, നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചതിന്റെ കണ്‍ഫർമേഷൻ ഷീറ്റ്, ഒരു ഫോട്ടോ എന്നിവ സഹിതം ഗവ. പ്രീഎക്സാമിനേഷൻ ട്രെയിനിങ് സെന്ററില്‍ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോമില്‍ 20 വരെ അപേക്ഷിക്കാം. പട്ടികജാതി പട്ടികവർഗക്കാരായ വിദ്യാർഥികള്‍ക്ക് സർക്കാർ ഉത്തരവിന് വിധേയമായി സ്റ്റൈപന്റ് ലഭിക്കും