നവംബര്‍ ഒന്നു മുതല്‍ ഏഴുവരെ നടക്കുന്ന കേരളീയം 2023- ന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗതക്രമീകരണം

നവംബര്‍ ഒന്നു മുതല്‍ ഏഴുവരെ നടക്കുന്ന കേരളീയം 2023- ന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗതക്രമീകരണം
alternatetext

തിരുവനന്തപുരം: നവംബര്‍ ഒന്നു മുതല്‍ ഏഴുവരെ നടക്കുന്ന കേരളീയം 2023- ന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തുമെന്നും കേരളീയത്തിന്റെ മുഖ്യവേദികള്‍ ക്രമീകരിച്ചിരിക്കുന്ന കവടിയാര്‍ മുതല്‍ കിഴക്കേക്കോട്ട വരെ വൈകിട്ട് 6 മുതല്‍ രാത്രി 10 വരെ കെ.എസ്.ആര്‍.ടി.സി. ഇലക്‌ട്രിക് ബസുകളില്‍ സന്ദര്‍ശകര്‍ക്കു സൗജ്യനയാത്ര ഒരുക്കുമെന്നും മന്ത്രിമാരായ വി.ശിവൻകുട്ടിയും ആന്റണി രാജുവും പറഞ്ഞു .

നാളെ(നവംബര്‍ ഒന്ന്)ആരംഭിക്കുന്ന കേരളീയത്തിന്റെ ട്രാഫിക്,സുരക്ഷാക്രമീകരണങ്ങള്‍ വിശദീകരിക്കുന്നതിനായി കനകക്കുന്ന് പാലസ് ഹാളിലെ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രിമാര്‍. വെള്ളയമ്ബലം മുതല്‍ ജി.പി.ഒ. വരെ വൈകുന്നേരം ആറുമണി മുതല്‍ 10 മണി വരെ വാഹന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.ഈ മേഖലയില്‍ കേരളീയത്തിലെ വേദികള്‍ ബന്ധിപ്പിച്ചുകൊണ്ട് സന്ദര്‍ശകര്‍ക്ക് സൗജന്യയാത്ര ഒരുക്കാൻ 20 ഇലക്‌ട്രിക് സ്വിഫ്റ്റ് ബസുകള്‍ കെ.എസ്.ആര്‍.ടി.സി. സ്ജ്ജീകരിച്ചിട്ടുണ്ട്.ഇലക്‌ട്രിക് സ്വിഫ്റ്റ് ബസ്സും പ്രത്യേക പാസ് നല്‍കിയ വാഹനങ്ങളും ആംബുലൻസും മറ്റ് അടിയന്തരസര്‍വീസുകളും മാത്രമേ ഈ മേഖലയില്‍ അനുവദിക്കു.

നിര്‍ദിഷ്ട 20 പാര്‍ക്കിംഗ് സ്ഥലങ്ങളില്‍നിന്നു ഇവിടേക്കും തിരിച്ചും 10 രൂപ നിരക്കില്‍ കെ.എസ്.ആര്‍.ടി.സി. യാത്ര ഒരുക്കും. കവടിയാര്‍ മുതല്‍ വെള്ളയമ്ബലം വരെ ഭാഗിക ഗതാഗത നിയന്ത്രണത്തിലൂടെ മുഴുവൻ വാഹനങ്ങളും കടത്തിവിടുന്നതാണ്.നിര്‍ദിഷ്ട പാര്‍ക്കിംഗ് സ്ഥലങ്ങളിലല്ലാതെയുള്ള പാര്‍ക്കിംഗ് അനുവദിക്കില്ല. ഈ മേഖലയില്‍ ഇനി പറയുന്ന സ്ഥലങ്ങളിലൂടെ മാത്രം സ്വകാര്യ വാഹനങ്ങള്‍ ക്രോസ് ചെയ്തു പോകുന്നതിന് അനുവദിക്കുന്നതാണ്.പാളയം യുദ്ധസ്മാരകം:പട്ടം, പി.എം.ജി. ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ക്ക് യുദ്ധസ്മാരകം വേള്‍ഡ് വാര്‍ മെമ്മോറിയല്‍ പാളയം വഴി റോഡ് ക്രോസ് ചെയ്തു സര്‍വീസ് റോഡ് വഴി പഞ്ചാപുര-ബേക്കറി ജംഗ്ഷൻ -തമ്ബാനൂര്‍ ഭാഗത്തേക്ക് പോകാവുന്നതാണ്. ട്രാഫിക് തിരിച്ചുവിടുന്ന സ്ഥലങ്ങള്‍

1. പട്ടം ഭാഗത്തുനിന്നും തമ്ബാനൂര്‍- കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പി എം ജിയില്‍ നിന്നും ജിവി രാജ- യുദ്ധ സ്മാരകം -പാളയം പഞ്ചാപുര- ബേക്കറി -തമ്ബാനൂര്‍ വഴി പോകാവുന്നതാണ്.

2.പാറ്റൂര്‍ ഭാഗത്തുനിന്നും തമ്ബാനൂര്‍- കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ആശാൻ സ്‌ക്വയര്‍ -അണ്ടര്‍ പാസേജ് – ബേക്കറി- തമ്ബാനൂര്‍ വഴിയോ വഞ്ചിയൂര്‍- ഉപ്പിടാംമൂട് -ശ്രീകണ്‌ഠേശ്വരം ഫ്‌ളൈഓവര്‍ വഴിയോ പോകാവുന്നതാണ്

3.ചാക്ക ഭാഗത്തുനിന്നും തമ്ബാനൂര്‍- കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഇഞ്ചക്കല്‍- അട്ടക്കുളങ്ങര- കിള്ളിപ്പാലം വഴിയോ ഇഞ്ചക്കല്‍- ശ്രീകണ്‌ഠേശ്വരം- തകരപ്പറമ്ബ് മേല്‍പ്പാലം വഴിയോ പോകാവുന്നതാണ്.

4.പേരൂര്‍ക്കട ഭാഗത്തുനിന്നും നഗരത്തിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് പൈപ്പിൻമൂട് ശാസ്തമംഗലം ഇടപ്പഴിഞ്ഞി വഴി പോകാവുന്നതാണ്.

5.തമ്ബാനൂര്‍-കിഴക്കേകോട്ട ഭാഗത്തുനിന്നു കേശവദാസപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തമ്ബാനൂര്‍- പനവിള-ഫ്ളൈ ഓവര്‍ അണ്ടര്‍ പാസേജ് -ആശാൻ സ്‌ക്വയര്‍- പി എം ജി വഴി പോകാവുന്നതാണ്.

6.തമ്ബാനൂര്‍ കിഴക്കേകോട്ട ഭാഗത്തുനിന്നും പേരൂര്‍ക്കട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തൈക്കാട്- വഴുതക്കാട് എസ്.എം.സി-ഇടപ്പഴിഞ്ഞി-ശാസ്തമംഗലം വഴി പോകാവുന്നതാണ്.

7.തമ്ബാനൂര്‍ കിഴക്കേകോട്ട ഭാഗത്തുനിന്നും ചാക്ക ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ അട്ടക്കുളങ്ങര ഈഞ്ചക്കല്‍ വഴിയോ ശ്രീകണ്‌ഠേശ്വരം-ഉപ്പിടാംമൂട് – വഞ്ചിയൂര്‍- പാറ്റൂര്‍ വഴിയോ പോകാവുന്നതാണ്.

8.തമ്ബാനൂര്‍ കിഴക്കേകോട്ട ഭാഗത്തുനിന്നും പോകേണ്ട വാഹനങ്ങള്‍ക്ക് അട്ടക്കുളങ്ങര- മണക്കാട് -അമ്ബലത്തറ വഴി പോകാവുന്നതാണ്

9.അമ്ബലത്തറ- മണക്കാട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ അട്ടക്കുളങ്ങര ഭാഗത്തുനിന്നും തിരിഞ്ഞ് കിള്ളിപ്പാലം ഭാഗത്തേക്കും ഇഞ്ചക്കല്‍ ഭാഗത്തേക്കും പോകാവുന്നതാണ്.

പാര്‍ക്കിംഗ് സോണ്‍:വിവിധ വേദികളില്‍ നടക്കുന്ന പരിപാടികള്‍ കാണുന്നതിലേക്ക് വരുന്ന പൊതുജനങ്ങളുടെ വാഹനങ്ങള്‍ ഇനി പറയുന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്. –

1 പബ്ലിക് ഓഫീസ് ഗ്രൗണ്ട്,മ്യൂസിയം

2 ഒബ്‌സര്‍വേറ്ററി ഹില്‍,മ്യൂസിയം

3 ജിമ്മി ജോര്‍ജ് ഇൻഡോര്‍ സ്‌റ്റേഡിയം

4 വാട്ടര്‍ വര്‍ക്ക്‌സ് കോമ്ബൗണ്ട്,വെള്ളയമ്ബലം

5 സെനറ്റ് ഹാള്‍,യൂണിവേഴ്‌സിറ്റി

6 സംസ്‌കൃത കോളജ്,പാളയം

7 ടാഗോര്‍ തിയറ്റര്‍,വഴുതക്കാട്

8,വിമണ്‍സ് കോളജ്,വഴുതക്കാട്.

9,സെന്റ് ജോസഫ് സ്‌കൂള്‍,ജനറല്‍ ആശുപത്രിക്കു സമീപം

10 ഗവ.മോഡല്‍ എച്ച്‌.എസ്.എസ്,തൈക്കാട്

11 ഗവ.ആര്‍ട്‌സ് കോളജ്,തൈക്കാട്

12 ശ്രീ സ്വാതിതിരുനാള്‍ സംഗീതകോളജ്,തൈക്കാട്

13 മാഞ്ഞാലിക്കുളം ഗ്രൗണ്ട്,തമ്ബാനൂര്‍

14 ഗവ.ഫോര്‍ട്ട് ഹൈസ്‌കൂള്‍

15 അട്ടക്കുളങ്ങര ഗവ.സെൻട്രല്‍ സ്‌കൂള്‍

16 ആറ്റുകാല്‍ ഭഗവതിക്ഷേത്രമൈതാനം

17 ഐരാണിമുട്ടം ഗവ.ഹോമിയോആശുപത്രി ഗ്രൗണ്ട്

18 പൂജപ്പുര ഗ്രൗണ്ട്

19 ബി.എസ്.എൻ.എല്‍.ഓഫീസ്,കൈമനം

20 ഗിരിദീപം

കണ്‍വെൻഷൻ സെന്റര്‍,നാലാഞ്ചിറ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍നിന്നു വിവിധ വേദികളിലേക്ക് പോകേണ്ട പൊതുജനങ്ങള്‍ കെഎസ്‌ആര്‍ടിസി ഇലക്‌ട്രിക് സ്വിഫ്റ്റ് ബസുകളുടെ സേവനം പ്രയോജനപ്പെടുത്തേണ്ടതാണ്.അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും.പൊതുജനങ്ങള്‍ക്ക് സംശയങ്ങളും അഭിപ്രായങ്ങളും താഴെ പറയുന്ന ഫോണ്‍ നമ്ബറുകളില്‍ അറിയിക്കാവുന്നതാണ്.

ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് 9497930055 ഇൻസ്‌പെക്ടര്‍ ഓഫ് പോലീസ്,ട്രാഫിക് സൗത്ത് 9497987002 ഇൻസ്‌പെക്ടര്‍ ഓഫ് പോലീസ്,ട്രാഫിക് നോര്‍ത്ത് 9497987001 എ.സി.പി.ട്രാഫിക് സൗത്ത്:9497990005 എ.സി.പി.ട്രാഫിക് നോര്‍ത്ത്:9497990006 ശക്തമായ സുരക്ഷയുമായി പോലീസ് കേരളീയത്തിനായി ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് തിരുവനന്തപുരം സിറ്റി പോലീസ് ഒരുക്കിയിട്ടുള്ളത്.

സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 40 വേദികള്‍ ഉള്‍പ്പെടുന്ന മേഖലകളെ നാലുസോണുകളായും 12 ഡിവിഷനുകളായും 70 സെക്ടറുകളുമായി തിരിച്ച്‌ പഴുതടച്ചുള്ള സുരക്ഷാക്രമീകരണം സജ്ജമാക്കിയിട്ടുണ്ട്. സുരക്ഷയുടെ മേല്‍നോട്ടത്തിനായി 19 എ.സി.പി/ഡിവൈ.എസ്.പിമാരും.25 ഇൻസ്‌പെക്ടര്‍മാര്‍,200 എസ്.ഐ./എ.എസ്.ഐ. ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥര്‍,250നു മുകളില്‍ വനിതാ ബറ്റാലിയനില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരെയും ഇതിനു പുറമേ 300 വോളണ്ടിയര്‍മാര്‍ എന്നിവരെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.

പ്രധാന വേദികളില്‍ ആരോഗ്യവകുപ്പിന്റെയും ഫയര്‍ഫോഴ്‌സിന്റെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്. ആംബുലൻസ് അടക്കമുള്ള സേവനം ഉറപ്പാക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരക്കേറിയ സ്ഥലങ്ങളില്‍ പോലീസിന്റെയും സിറ്റി ഷാഡോ ടീമിന്റെയും നിരന്തരമായ നിരീക്ഷണവും ശക്തമാക്കും.തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ള റോഡുകള്‍/ഇടറോഡുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിശ്ചിത ഇടവേളകളില്‍ പട്രോളിങ് ശക്തമാക്കും.കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച്‌ സുരക്ഷാ സംവിധാനം ശക്തമാക്കും. രണ്ടു സ്‌പെഷ്യല്‍ പോലീസ് കണ്‍ട്രോള്‍ റൂം കനകക്കുന്നിലും പുത്തരികണ്ടത്തും സജ്ജമാക്കും.

പത്ത് എയ്ഡ് പോസ്റ്റ്/സബ് കണ്‍ട്രോള്‍ റും കേരളീയം വേദി കേന്ദ്രീകരിച്ചുകൊണ്ട് തയാറാക്കിയിട്ടുണ്ട്. സിറ്റിയിലെ ട്രാഫിക് ലൈവ് ആയി നിരീക്ഷിക്കുന്നതിനായി വയര്‍ലെസ്,ക്യാമറ,ഇന്റര്‍നെറ്റ്, ലൈവ് അപ്‌ഡേറ്റ് എന്നിവ പ്രയോജനപ്പെടുത്തുന്നതുമാണ്. വാര്‍ത്താ സമ്മേളനത്തില്‍ ഐ.ജി:ജി.സ്പര്‍ജൻകുമാര്‍, മീഡിയ അക്കാദമി ചെയര്‍മാൻ ആര്‍.എസ്.ബാബു ഡി.സി.പി. പി.നിധിൻരാജ് എന്നിവര്‍ പങ്കെടുത്തു.