നവകേരള സദസ്സിന്റെ പൊതുയോഗം പാര്‍ക്കില്‍ നടത്തുന്നത് ചോദ്യംചെയ്ത് സമർപ്പിച്ച ഹർജിയിൽ ഡയറക്ടര്‍ നേരിട്ടെത്തണമെന്ന് ഹൈകോടതി

നവകേരള സദസ്സിന്റെ പൊതുയോഗം പാര്‍ക്കില്‍ നടത്തുന്നത് ചോദ്യംചെയ്ത് സമർപ്പിച്ച ഹർജിയിൽ ഡയറക്ടര്‍ നേരിട്ടെത്തണമെന്ന് ഹൈകോടതി
alternatetext

നവകേരള സദസ്സിന്റെ പൊതുയോഗം തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നടത്തുന്നത് ചോദ്യംചെയ്ത് സമർപ്പിച്ച ഹർജിയിൽ സുവോളജിക്കല്‍ പാര്‍ക്കുമായി ബന്ധപ്പെട്ട രേഖകളുമായി ഡയറക്ടര്‍ കോടതിയില്‍ നേരിട്ടെത്തണമെന്ന് ഹൈകോടതി. നവകേരള സദസ്സിന്റെ പൊതുയോഗം പാര്‍ക്കില്‍ നടത്തുന്നത് ചോദ്യംചെയ്ത് പൊതുപ്രവര്‍ത്തകൻ ഷാജി ജെ. കോടങ്കണ്ടത്ത് നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എ.ജെ ദേശായി, ജസ്റ്റിസ് വി.ജി. അരുണ്‍ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.

പാര്‍ക്കിന്‍റെ അതിരുകളും മറ്റ് വിവരങ്ങളും അടങ്ങിയ രേഖകളുമായി പാര്‍ക്ക് ഡയറക്ടര്‍ ആര്‍. കീര്‍ത്തി വെള്ളിയാഴ്ച രാവിലെ 10.15ന് കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ഡിസംബര്‍ അഞ്ചിന് നടക്കുന്ന നവകേരള സദസ്സിന് പാര്‍ക്കില്‍ സ്റ്റേജ് നിര്‍മാണം ഉള്‍പ്പെടെ നടക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. എന്നാല്‍, നവകേരള സദസ്സ് നടക്കുക പാര്‍ക്കിങ് മേഖലയിലാണെന്നും പാര്‍ക്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലെന്നുമായിരുന്നു സര്‍ക്കാറിന്‍റെ വിശദീകരണം.