നവജാത ശിശുക്കളെ ദരിദ്ര യുവതികളില്‍ നിന്ന് വാങ്ങുകയും കുട്ടികളില്ലാത്ത ദമ്ബതികള്‍ക്ക് വില്‍ക്കുകയും ചെയ്യുന്ന സംഘം പിടിയില്‍

നവജാത ശിശുക്കളെ ദരിദ്ര യുവതികളില്‍ നിന്ന് വാങ്ങുകയും കുട്ടികളില്ലാത്ത ദമ്ബതികള്‍ക്ക് വില്‍ക്കുകയും ചെയ്യുന്ന സംഘം പിടിയില്‍
alternatetext

ബെംഗളൂരു: നവജാത ശിശുക്കളെ ദരിദ്ര യുവതികളില്‍ നിന്ന് വാങ്ങുകയും കുട്ടികളില്ലാത്ത ദമ്ബതികള്‍ക്ക് വില്‍ക്കുകയും ചെയ്യുന്ന സംഘം പിടിയില്‍. മൂന്ന് സ്ത്രീകളടക്കം ഏഴ് പേരെയാണ് ബെംഗളൂരു സെൻട്രല്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ബെംഗളൂരു നഗരത്തിലെ രാജരാജേശ്വരി നഗര്‍ സ്വദേശികളായ ദമ്ബതികള്‍ക്ക് വില്‍ക്കാനിരുന്ന മൂന്നാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ സംഘത്തില്‍ നിന്ന് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തുകയും ചെയ്തു.

തമിഴ്‌നാട് സ്വദേശികളായ സംഘത്തെ രാജരാജേശ്വരി നഗറില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കാണുകയും ഇവരുടെ കൈയില്‍ നിന്ന് മൂന്നാഴ്‌ച പ്രായമുള്ള ആണ്‍കുഞ്ഞിനെ രക്ഷപ്പെടുത്തുകയും ചെയ്തതോടെയാണ് നവജാത ശിശുക്കച്ചവടം പുറത്തായത്. സുഹാസിനി, ഗോമതി, കണ്ണൻ രാമസ്വാമി, ഹേമലത, ശരണ്യ, മഹാലക്ഷ്മി, രാധ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ രാജരാജേശ്വരി നഗര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.