സംസ്ഥാനത്തെ നാല് ജില്ലകളില്‍ നിരോധനാജ്ഞ

സംസ്ഥാനത്തെ നാല് ജില്ലകളില്‍ നിരോധനാജ്ഞ
alternatetext

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ നാല് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർഗോഡ് ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടർമാർ ഉത്തരവിറക്കിയത്.

കൊട്ടിക്കലാശം കഴിഞ്ഞ് വൈകിട്ട് ആറ് മുതലാണ് തിരുവനന്തപുരം, തൃശൂർ, കാസർഗോഡ് എന്നീ ജില്ലകളിലെ നിരോധനാജ്ഞ. പത്തനംതിട്ടയില്‍ ഇന്ന് വൈകിട്ട് ആറ് മുതലാണ് നിരോധനാജ്ഞ. ശനിയാഴ്ച വരെ പൊതുയോഗങ്ങള്‍ പാടില്ലെന്നാണ് കളക്ടർമാരുടെ നിർദ്ദേശം. നിശബ്ദ പ്രചരണം നടത്താമെങ്കിലും അഞ്ചിലധികം ആളുകള്‍ കൂടാൻ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു