ചെന്നൈ: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി എൻ.ഐ.എ റെയ്ഡ്. തമിഴ്നാട്,തെലങ്കാന, അസാം,പുതുച്ചേരി ഉള്‍പ്പെടെ എട്ട് ഇടങ്ങളില്‍ റെയ്ഡ് നടന്നു. ജമ്മുവില്‍ നിന്ന് മ്യാൻമര് സ്വദേശിയെ കസ്റ്റഡിയില്‍ എടുത്തു. തമിഴ്നാട്ടില്‍ നിന്ന് മൂന്ന് ബംഗ്ലാദേശി പൗരൻമാര് പിടിയിലായി. ത്രിപുരയിലെ മേല്‍വിലാസത്തില്‍ എടുത്ത വ്യാജ ആധാര്‍ കാര്‍ഡുകളും കണ്ടെടുത്തു.
ചെന്നൈയില്‍ 3 സ്ഥലങ്ങളിലാണ് എൻ.ഐ.എ പരിശോധന നടത്തിയത്. ഉത്തരേന്ത്യക്കാരെന്ന വ്യാജേനയാണ് മൂന്ന് പേരും ഇവിടെ താമസിച്ചിരുന്നത്. ഇവര്‍ക്ക് നിരോധിക്കപ്പെട്ട സംഘടനകളുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന