മൂവാറ്റുപുഴ ജനറൽ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തി സുഹൃത്തായ യുവാവ്.

മൂവാറ്റുപുഴ ജനറൽ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തി സുഹൃത്തായ യുവാവ്.
alternatetext

മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിൽ കിടക്കുന്ന പിതാവിനെ കാണാൻ എത്തിയ യുവതിയെ സുഹൃത്തായ യുവാവ് കുത്തിക്കൊന്നു. ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് പുന്നമറ്റം സ്വദേശിയായ ഷാഹുൽ അലിയുടെ ആക്രമണത്തിൽ മുളവൂർ നിരപ്പ് ഭാഗത്ത്‌ വാടകയ്ക്ക് താമസിക്കുന്ന സിംന ഷക്കീർ (36) കൊല്ലപ്പെട്ടത്. കഴുത്തിലും പുറത്തും കുത്തേറ്റ സിംനയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജനറൽ ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാർഡ് കെട്ടിടത്തിൽ വെച്ചാണ് ആക്രമണം നടന്നത്. വിവാഹിതയും മൂന്നു കുട്ടികളുടെ മാതാവുമായ സിംനയെ, വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഷാഹുൽ നിരന്തരം ശല്യപ്പെടുത്തിയതിനെ തുടർന്ന് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ പ്രകോപിതനായാണ് ഷാഹുൽ ആക്രമണത്തിന് മുതിർന്നതെന്ന് സിംനയുടെ സഹോദരൻ ഹാരിസ് പറഞ്ഞു.

ആക്രമണത്തിന് ശേഷം പരിക്കുകളോടെ ബൈക്കിൽ കയറി രക്ഷപ്പെട്ട പ്രതിയെ പിന്നാലെ എത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരിക്ക് ഗുരുതരമായതിനാൽ ഷാഹുലിനെ വിദഗ്ധ ചികിത്സയ്ക്കായി കളമശ്ശേരി മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു.