ലക്നോ: മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകനും മലയാളിയുമായ കെ. പരമേശ്വറിനെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍(എഎജി) ആയി നിയമിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനായി കേസുകളില്‍ ഹാജരാകാനായാണ് പരമേശ്വറിന്‍റെ നിയമനം.
ഗോദവര്‍മ്മന്‍ തിരുമുല്‍പാട് കേസ് പരിഗണിക്കുന്ന സുപ്രീം കോടതിയുടെ വനം പരിസ്ഥിതി ബെഞ്ചിലെ അമിക്കസ് ക്യുറിയാണ് നിലവില്‍ പരമേശ്വര്‍. തൃപ്പൂണിത്തുറ സ്വദേശിയായ അദ്ദേഹം, പരിസ്ഥിതി, ജുഡീഷല്‍ നിയമനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാനമായ പല കേസുകള്‍ വാദിച്ചിട്ടുണ്ട്.