മുറുക്ക് തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസുകാരന്‍ മരിച്ചു

മുറുക്ക് തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസുകാരന്‍ മരിച്ചു
alternatetext

മാങ്കാംകുഴി: മാവേലിക്കര, മാങ്കംകുഴിയിൽ മുറുക്ക് തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസുകാരന്‍ മരിച്ചു. പാലക്കാട് പുതുക്കോട് തെക്കേപൊറ്റ ഇരട്ടക്കുളമ്പില്‍ വിജീഷിന്റെയും തഴക്കര പഞ്ചായത്ത് എട്ടാംവാര്‍ഡില്‍ മാങ്കാംകുഴി മലയില്‍ പടീറ്റതില്‍ ദിവ്യയുടെയും ഇരട്ടക്കുഞ്ഞുങ്ങളിലെ മകന്‍ വൈഷ്ണവ് ആണ് മരിച്ചത്.

ദിവ്യയുടെ മാങ്കാംകുഴിയിലെ വീട്ടില്‍ ഇന്ന് രാവിലെയാണ് സംഭവം. മുറുക്ക് തൊണ്ടയില്‍ കുടുങ്ങിയ ഉടന്‍ തന്നെ കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല . വൈഷ്ണവിന്റെ സഹോദരി വൈഗ.