ചാലക്കുടി: മുരിങ്ങൂര്‍ ഡിവൈൻ നഗര്‍ റെയില്‍വേ സ്റ്റേഷന് സമീപം ടൂവീലര്‍ വര്‍ക്ക്ഷോപ്പില്‍ അഗ്നിബാധ. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. മുരിങ്ങൂര്‍ ആറ്റപ്പാടം സ്വദേശി കണ്ണമ്ബിള്ളി അനീഷിന്റെ ബൈക്ക് ഹൗസ് വര്‍ക്ക് ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. 12 ബൈക്കുകള്‍ പൂര്‍ണ്ണമായും കത്തിപ്പോയി. ഇതില്‍ അഞ്ചെണ്ണം ലക്ഷങ്ങള്‍ വില വരുന്ന ആഡംബര ബൈക്കുകളാണ്.
ഇന്നലെ പുലര്‍ച്ചെ ഒന്നിനായിരുന്നു സംഭവം. മുകളില്‍ ഫ്ളാറ്റും അടിഭാഗത്ത് ഷോപ്പിംഗ് കോംപ്ലക്സുമായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് വര്‍ക്ക് ഷോപ്പ് പ്രവര്‍ത്തിക്കുന്നത്. താഴെ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് മുകളില്‍ താമസിക്കുന്ന വീട്ടുകാരാണ് വിവരം ഫയര്‍ഫോഴ്സിനെ വിളിച്ചുപറഞ്ഞത്.
ചാലക്കുടിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘം ഉടനെ തീയണക്കുകയും ചെയ്തു. വര്‍ക്ക്ഷോപ്പിലെ ഉപകരണങ്ങളും നിരീക്ഷണ കാമറകളുമെല്ലാം കത്തിപ്പോയി. കൊരട്ടി പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.