പാലക്കാട്: ഈ വർഷത്തെ മുണ്ടൂർ കൃഷ്ണൻകുട്ടി അവാർഡിന് കഥാകൃത്ത് മാനസി അർഹയായി. ചെറുകഥ സാഹിത്യമേഖലയിലെ സമഗ്ര സംഭാവനക്കാണ് 25,000 രൂപയും ഫലകവും ആദരപത്രവുമടങ്ങുന്ന പുരസ്കാരം. ജൂണ്‍ ഒമ്ബതിന് വൈകീട്ട് നാലിന് മുണ്ടൂർ കെ.എ.വി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ വൈശാഖൻ അവാർഡ് സമ്മാനിക്കും.
നോവലിസ്റ്റ് യു.കെ. കുമാരൻ ഉദ്ഘാടനം ചെയ്യും. ഗായത്രി വർഷ സംസാരിക്കും. ട്രസ്റ്റ് ചെയർമാൻ എസ്. ശെല്വരാജൻ, മാനേജിങ് ട്രസ്റ്റി പി. ചന്ദ്രശേഖരൻ, പി. രഘുനാഥ്, എം. കാസിം, വി.പി. ശശികുമാർ, എം. സദാനന്ദൻ എന്നിവർ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.