കോട്ടയം: മുണ്ടക്കയത്ത് മകനെ വെട്ടിക്കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍. മുണ്ടക്കയം സ്വദേശി അനുദേവ് ആണ് മരിച്ചത്. മദ്യ ലഹരിയില്‍ ശല്യം പതിവായതോടെയാണ് മകനെ അമ്മ കോടാലി കൊണ്ട് വെട്ടിയത്. കഴിഞ്ഞ 20 നാണു സംഭവം നടന്നത്.
ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അനു ദേവ് ഇന്നലെ വൈകുന്നേരത്തോടെയാണ് മരിച്ചത്. മദ്യ ലഹരിയില്‍ മകന്റെ ശല്യം സഹിക്കാതെയായിരുന്നു ആക്രമണമെന്ന് അമ്മ പൊലീസിന് മൊഴി നല്കി. സാവത്രിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.