പത്തനംതിട്ട: സൈബർ വിരുതന്മാരുടെ തട്ടിപ്പിനിരയായി യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ കൂറിലോസ്. പതിനഞ്ച് ലക്ഷത്തോളം രൂപയാണ് ഓൺലൈൻ കള്ളന്മാർ തട്ടിയെടുത്തത്. അദ്ദേഹത്തിന്റെ പരാതിയിൽ പത്തനംതിട്ട കീഴ് വായ്പൂർ പോലീസ് കേസെടുത്തു. മുംബൈ സൈബർ വിഭാഗം, സിബിഐ എന്നീ ഏജൻസികളിൽ നിന്നാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്.
ഗീവർഗ്ഗീസ് മാർ കൂറിലോസിന്റെ പേരിൽ മുംബൈയിൽ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും അതുവഴി കള്ളപ്പണ ഇടപാട് നടന്നെന്നും തട്ടിപ്പുകാർ വിശ്വസിപ്പിച്ചു. വീഡിയോ കോൾ ചെയ്ത് വെർച്വൽ അറസ്റ്റിൽ ആണെന്ന് അറിയിച്ചു. തുടർന്നാണ് കൂറിലോസ് സ്വന്തം അക്കൗണ്ടിൽ നിന്നും, സുഹൃത്തിന്റെ അക്കൗണ്ടിൽ നിന്നുമായി 15,01186 രൂപ നൽകിയത്.