മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനിവാര്യമല്ലെന്ന് ഇ ശ്രീധരൻ.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനിവാര്യമല്ലെന്ന് ഇ ശ്രീധരൻ.
alternatetext

മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനിവാര്യമല്ലെന്ന് ഇ ശ്രീധരൻ. മുല്ലപ്പെരിയാർ റിസർവോയറില്‍ നിന്ന് തമിഴ്നാട്ടിലേക്ക് ടണല്‍ നിർമിക്കണമെന്നും ഇ ശ്രീധരൻ ആവശ്യപ്പെട്ടു. തമിഴ്നാട്ടില്‍ വെള്ളം ശേഖരിക്കാനായി ചെറിയ ഡാമുകള്‍ നിർമിക്കണം. 4 കിലോമീറ്റർ നീളത്തിലും 6 മീറ്റർ വിസ്താരത്തിലും ടണല്‍ നിർമിക്കാമെന്ന നിർദ്ദേശവും ഇ ശ്രീധരൻ മുന്നോട്ടുവച്ചു.

ഡാം നിർമ്മാണം ഭാരിച്ച ചെലവും വിഷമങ്ങളുമുള്ളതാണ്, ടണല്‍ നിർമിച്ചാല്‍ മുല്ലപ്പെരിയാറിന് ഭീഷണിയുണ്ടാവില്ല, ഇ ശ്രീധരൻ പറഞ്ഞു