മുക്കുപണ്ടം പണയം വച്ച്‌ തട്ടിപ്പ്‌ നടത്തുന്ന സംഘത്തിലെ ഒരാള്‍ അറസ്‌റ്റില്‍

മുക്കുപണ്ടം പണയം വച്ച്‌ തട്ടിപ്പ്‌ നടത്തുന്ന സംഘത്തിലെ ഒരാള്‍ അറസ്‌റ്റില്‍
alternatetext

മാവേലിക്കര: മുക്കുപണ്ടം പണയം വച്ച്‌ തട്ടിപ്പ്‌ നടത്തുന്ന സംഘത്തിലെ ഒരാള്‍ അറസ്‌റ്റില്‍. തൃശൂര്‍ വാടാനപ്പള്ളി രായംമരയ്‌ക്കാര്‍ സജീറിന്റെ ഭാര്യ റുക്‌സാന ഭാഗ്യവതിയെ (സോന-38)യാണ്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. ഇവര്‍ കേരളത്തിലെ പ്രമാദമായ ഹണിട്രാപ്പ്‌ കേസിലെ പ്രധാന പ്രതിയാണ്‌.

നേരത്തെ ഈ കേസില്‍ ഒന്നാം പ്രതിയായ തഴക്കര കോലേഴത്തു വീട്ടില്‍ സുധീഷ്‌ (43), റുക്‌സാനയുടെ ഭര്‍ത്താവ്‌ സജീര്‍ എന്നിവരെ അറസ്‌റ്റ് ചെയ്‌തശേഷം മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി-1 ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടിരുന്നു. സംസ്‌ഥാനത്തുടനീളം സമാന തട്ടിപ്പ്‌ കേസുകള്‍ നടത്തിവന്ന സംഘത്തിലെ പ്രധാന കണ്ണിയാണ്‌ ഇവര്‍. തൃശൂര്‍ വടക്കാഞ്ചേരിയില്‍ നിന്നും റുക്‌സാന പിടിയിലായത്‌. കോടതി റിമാന്‍ഡ്‌ ചെയ്‌തു.

കഴിഞ്ഞ ഫെബ്രുവരിയില്‍ തട്ടിപ്പ്‌ നടത്തിയശേഷം ഒളിവില്‍ കഴിഞ്ഞ റുക്‌സാനയെ കണ്ടെത്താന്‍ ചെങ്ങന്നൂര്‍ ഡി.വൈ.എസ്‌.പി: എം.കെ. ബിനുകുമാറിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണസംഘം രൂപീകരിച്ചിരുന്നു. മാവേലിക്കര സി.ഐ: സി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സംഘത്തില്‍ എസ്‌.ഐമാരായ എബി.എം.എസ്‌, അസി. എസ്‌.ഐ: സജുമോള്‍.എസ്‌, സീനിയര്‍ സി.പി.ഒ: റുക്‌സര്‍ എന്നിവരുണ്ടായിരുന്നു.