മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തുന്ന നവകേരള സദസ് ജനാധിപത്യത്തിന്റെ സൗന്ദര്യം: വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്

മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തുന്ന നവകേരള സദസ് ജനാധിപത്യത്തിന്റെ സൗന്ദര്യം: വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്
alternatetext

സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തുന്ന നവകേരള സദസ് ജനാധിപത്യത്തിന്റെ സൗന്ദര്യം നിറഞ്ഞ പുതിയ അനുഭവമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ നടത്തുന്ന നിയോജക മണ്ഡലതല ബഹുജന സദസിന്റെ കളമശേരി മണ്ഡലതല സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ജനങ്ങളുടെ ക്ഷേമങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കുന്നതിനായി ഒന്നിലധികം മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് അടിസ്ഥാനത്തില്‍ അദാലത്തുകള്‍, മേഖലാതല റിവ്യൂ യോഗങ്ങള്‍ എന്നിവ സംഘടിപ്പിച്ചു. ഇതിന്റെ തുടര്‍ച്ചയായി നവംബര്‍ ഒന്നു മുതല്‍ ഏഴ് വരെ കേരളീയം പരിപാടി സംഘടിപ്പിക്കുകയാണ്. കേരളത്തിന്റെ പാരമ്ബര്യം അറിയിക്കുന്ന ഈ പരിപാടി എല്ലാവര്‍ഷവും ഇതേ രീതിയില്‍ സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.