തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തതായി ആരോപിച്ച് ലോകയുക്തയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 2.30 നാണ് വിധി പറയുന്നത്. മുഖ്യമന്ത്രിയെയും 18 മന്ത്രിമാരെയും എതിര് കക്ഷികളാക്കിയാണ് ഹര്‍ജി.
ഡിവിഷൻ ബെഞ്ച് വാദം പൂര്‍ത്തിയായി ഒരു വര്‍ഷം പിന്നിട്ട ശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പുറപ്പെടുവിക്കാത്തതിനെതുടര്‍ന്ന് ഹര്‍ജിക്കാരനായ ആര്.എസ്. ശശികുമാര്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 31 ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് പരാതിയില്‍ തീരുമാനമെടുക്കുന്നത് മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു. ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ്, ഉപലോകയുക്തമാരായ ജസ്റ്റീസ് ഹരുണ്‍ അല്‍ റഷീദ്, ജസ്റ്റീസ് ബാബു മാത്യു പി. ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പറയുന്നത്