തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പെടെയുള്ളവര്‍ ഉമ്മൻചാണ്ടിയെ പിന്തുടര്‍ന്ന് വേട്ടയാടി എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉമ്മൻചാണ്ടിക്കെതിരെ നടന്നത് വലിയ ഗൂഢാലോചനയാണ്. ഒരു പുരുഷായുസ്സ് മുഴുവൻ ഉമ്മൻചാണ്ടിയെ വേട്ടയാടി. കാലം അവര്‍ക്ക് കണക്ക് നല്‍കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഉമ്മൻചാണ്ടിക്കെതിരെ നടന്നത് വലിയ ഗൂഢാലോചനയാണ്. അത് എത്ര കുളിച്ചാലും അവരില്‍ നിന്ന് പോകില്ല. കാലം അവര്‍ക്ക് കണക്ക് നല്‍കും. മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി ഞാൻ സഭയില്‍ പറഞ്ഞിട്ടുണ്ട്. ജയരാജൻ നമ്മളെ കൊണ്ട് മുഖ്യമന്ത്രിയ്‌ക്കെതിരെ പറയിപ്പിക്കാനാണ് ഇതൊക്കെ പറഞ്ഞത്. നമ്മള്‍ പറയണമെന്ന് വിചാരിച്ചതല്ല. പൊലീസ് പല പ്രാവശ്യം അന്വേഷിച്ചിട്ടും നിരപരാധിയെന്ന് കണ്ടെത്തി. എന്നിട്ടും ആരോപണവിധേയയായ സ്ത്രീയില്‍ നിന്ന് പരാതി വാങ്ങി മുഖ്യമന്ത്രി സിബിഐക്ക് കേസ് വിട്ടു. ഒരു പുരുഷായുസ് മുഴുവൻ വേട്ടയാടി. മുഖ്യമന്ത്രിയെ ആരാണ് വേട്ടയാടിയത്? അനുസ്മരണ വേദിയിലെ മുദ്രാവാക്യം അനാദരവിന്റെ പ്രശ്നമില്ല. വിവാദമാക്കേണ്ട കാര്യവുമില്ല. പുതുപള്ളിയില്‍ മല്‍സരിക്കാൻ തയാറാണ്. രാഷ്ട്രീയമായി മത്സരിക്കും.” പ്രതിപക്ഷ നേതാവ് പറഞ്ഞു.
സപ്ലൈകോയില്‍ മരണമണിയെന്നും സതീശൻ വിമര്‍ശിച്ചു. സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നില്ല. ഓണത്തിന് കിറ്റില്ല, പക്ഷേ തെരഞ്ഞെടുപ്പിന് മുമ്ബ് കിറ്റുണ്ടാകും. ഖജനാവില്‍ പണമില്ലെന്നും പക്ഷേ വേറൊരു പെട്ടിയില്‍ പണം എത്തുന്നുവെന്നും പ്രതിപക്ഷനേതാവ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞു.
”ഈ സര്‍ക്കാരിൻ്റെ കാലത്ത് ലീവ് സറണ്ടര്‍ കിട്ടില്ല. മെഡിസെപ്പിന്റെ പേരില്‍ ഇൻഷുറൻസ് കമ്ബനിയുമായി ഗൂഡാലോചന നടത്തി. ജീവനക്കാരെ വഞ്ചിച്ചു. പിൻവാതില്‍ നിയമനം നടക്കുന്നു. ഡിഎ കുടിശിക ആറ് ഗഡു നല്‍കാനുണ്ട്. എല്ലാത്തിനും വില വര്‍ദ്ധിച്ചു. സര്‍ക്കാര്‍ മാര്‍ക്കറ്റില്‍ ഇടപെടുന്നില്ല. സപ്ലൈകോയുടെ മരണമണി മുഴങ്ങി. ഓണത്തിന് കിറ്റില്ല. പക്ഷെ പാര്‍ലമെൻ്റ് തെരഞ്ഞെടുപ്പിന് മുമ്ബ് ഒരു കിറ്റുണ്ടാകും.
കഴിഞ്ഞ തെരെഞ്ഞെടുപ്പിന് മുമ്ബ് നല്‍കിയ കിറ്റിൻ്റെ പണം ഇതേവരെ നല്‍കിയിട്ടില്ല. പെൻഷൻ ഫണ്ട് രൂപീകരിച്ചപ്പോഴേ അപകടം പ്രതിപക്ഷം ചൂണ്ടിക്കാണിച്ചതാണ്. ഇതാണ് പ്രതിസന്ധിയുടെ ഒരു കാരണം. കടമെടുക്കാൻ പോലും കഴിയാത്ത അവസ്ഥയായി. കെഎസ്‌ആര്‍ടിസിയുടെ ഗതി വരാതിരിക്കാൻ സര്‍ക്കാര്‍ ജീവനക്കാര്‍ പ്രാര്‍ത്ഥിക്കുക.
എഐ ക്യാമറയില്‍ ധനവകുപ്പ് അഴിമതി കണ്ടെത്തിയിരുന്നു. എന്നിട്ടും അനുമതി കൊടുത്തു. മെഗാപ്രോജക്ടുകള്‍ക്ക് സ്ക്രൂട്ടണിയില്ല. ഖജനാവില്‍ പണമില്ല. പക്ഷെ വേറൊരു പെട്ടിയില്‍ പണം എത്തുന്നുണ്ട്. റേഷൻ കടയിലെ സര്‍വര്‍ ശരിയാക്കുന്നില്ല. അതേ സമയം എഐ ക്യാമറ വയ്ക്കാനാണ് തിടുക്കമെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു