മലപ്പുറം: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കൈക്കൂലി പണവുമായി അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി മോട്ടോര്‍വാഹന ഇൻസ്പെക്ടര്‍ സുള്‍ഫിക്കറിനെ ആണ് വിജിലൻസ് സംഘത്തിന്റെ പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്ന് 39,200 രൂപ പിടിച്ചെടുത്തു.
ഏജൻറുമാര്‍ ഇയാള്‍ക്ക് പണം കൈമാറുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് മലപ്പുറം വിജിലൻസ് ഇൻസ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളുടെ കാറില്‍ നിന്നും പണം കണ്ടെത്തിയത്. ക്യാഷ് ഡിക്ലറേഷനില്‍ 100 രൂപ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്.