മോഷണം ആരോപിച്ച്‌ ദളിത്‌ യുവാവിനെ തല്ലിക്കൊന്നു

മോഷണം 
ആരോപിച്ച്‌ ദളിത്‌ യുവാവിനെ തല്ലിക്കൊന്നു
alternatetext

മുംബൈ മഹാരാഷ്ട്രയിലെ ബദ്നാപുരില്‍ ഇരുചക്രവാഹനം മോഷ്ടിച്ചെന്ന് ആരോപിച്ച്‌ ദളിത് യുവാവിനെ തല്ലിക്കൊന്നു. ഇരുപത്തഞ്ചുകാരനായ സിദ്ധാര്‍ഥ് മണ്ഡലെയാണ് കൊല്ലപ്പെട്ടത്. ജവാസ്കേദ ജില്ലയില്‍ ശനി രാത്രിയായിരുന്നു സംഭവം. നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണം ആരോപിച്ച്‌ സിദ്ധാര്‍ഥിനെ പിടികൂടി നാലുപേരും ചേര്‍ന്ന് മര്‍ദിച്ച്‌ മൃതപ്രായനാക്കി ക്വാറിയില്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ എസ്സി– എസ്ടി അതിക്രമ നിരോധന നിയമപ്രകാരവും കൊലക്കുറ്റം ചുമത്തിയും കേസെടുത്തു.