ന്യൂഡല്‍ഹി : മൂന്നാം എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ 11 ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ജനപ്രിയ ബജറ്റാകും അവതരിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രിയും ചരിത്രപരമായ തീരുമാനങ്ങള്‍ പ്രതീക്ഷിക്കാമെന്ന് രാഷ്ട്രപതിയും പറഞ്ഞിരുന്നു.
തൊഴിലില്ലായ്മയും വിലക്കയറ്റവും പരിഹരിക്കുന്നതില്‍ നിർമല സീതാരാമന്റെ ഏഴാം ബജറ്റില്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ബജറ്റിനു മുന്നോടിയായി സാമ്ബത്തിക സർവേ ധനമന്ത്രി തിങ്കളാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ചിരുന്നു. ഇന്ത്യയുടെ മുഖ്യ സാമ്ബത്തിക ഉപദേഷ്ടാവിന്റെ (സിഇഎ) മാർഗനിർദേശപ്രകാരമാണ് സാമ്ബത്തിക സർവേ തയാറാക്കിയത്.