മെബൈല്‍ ഷോപ്പ് കുത്തി തുറന്ന് 1.5 ലക്ഷം രൂപ വില വരുന്ന ഫോൺ മോഷണം;പ്രതി പിടിയിൽ

മെബൈല്‍ ഷോപ്പ് കുത്തി തുറന്ന് 1.5 ലക്ഷം രൂപ വില വരുന്ന ഫോൺ മോഷണം;പ്രതി പിടിയിൽ
alternatetext

മെബൈല്‍ ഷോപ്പ് കുത്തി തുറന്ന് 1.5 ലക്ഷം രൂപ വില വരുന്ന മൊബൈല്‍ ഫോണുകളും,ആക്‌സസറീസുകളും മോഷ്ടിച്ച കേസില്‍ പ്രതിയെ തൃക്കാക്കര പോലീസ് പിടികൂടി.വൈക്കം സ്വദേശി ഷാജൻ ഭവനില്‍ ഷിജാസ് (37) ആണ് പിടിയിലായത്.

ഓഗസ്റ്റ് 21 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കങ്ങരപ്പടിയില്‍ കട കുത്തി തുറന്ന് 17 മൊബൈല്‍ ഫോണുകളും ഹെഡ് സെറ്റുകളും മറ്റു സാധനങ്ങളും ഉള്‍പ്പെടെ 1.5 ലക്ഷം രൂപ വില വരുന്ന വസ്തുക്കളാണ് പ്രതി മോഷ്ടിച്ചത്. ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ്. മോഷണത്തിനു ശേഷം പ്രതി ഫോണ്‍ ഉപയോഗം കുറച്ച്‌ പലയിടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നതായി പോലീസ് പറഞ്ഞു.

തൃക്കാക്കര അസി.കമ്മീഷണർ പി വി ബേബിയുടെ നേതൃത്വത്തില്‍ സി.ഐ എ.കെ സുധീർ,എസ്.ഐ മാരായ വി.ബി അനസ്, വി.ജി ബൈജു, സീനിയർ സിവില്‍ പോലീസ് ഓഫീസർമാരായ സിനോജ്, സുജിത് കെ കെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്..

പ്രതിയുടെ വീട്ടില്‍ മോഷണ വസ്തുക്കള്‍ കണ്ടെടുത്തു. പ്രതിക്ക് കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ നിരവധി മോഷണക്കേസ്സുകള്‍ നിലവിലുണ്ട്.