വ്യോമസേനയില്‍ കമീഷൻഡ് ഓഫിസര്‍; ഒഴിവുകള്‍ 304

വ്യോമസേനയില്‍ കമീഷൻഡ് ഓഫിസര്‍; ഒഴിവുകള്‍ 304
alternatetext

വ്യോമസേനയില്‍ ഫ്ലൈയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കല്‍, നോണ്‍ ടെക്നിക്കല്‍) ബ്രാഞ്ചുകളില്‍ കമീഷൻഡ് ഓഫിസറാകാൻ അവിവാഹിതരായ പുരുഷന്മാർക്കും വനിതകള്‍ക്കും അവസരം. എയർഫോഴ്സ് കോമണ്‍ അഡ്മിഷൻ ടെസ്റ്റ് (അഫ്കാറ്റ്) 02/2024/എൻ.സി.സി സ്പെഷല്‍ എൻട്രി വഴിയാണ് സെലക്ഷൻ. പരിശീലന കോഴ്സുകള്‍ 2025 ജൂലൈയിലാരംഭിക്കും. 304 ഒഴിവുകളാണുള്ളത്.

വിജ്ഞാപനം https://careerindianairforce.cdac.in, https://afcat.cdac.in എന്നീ വെബ്സൈറ്റുകളില്‍. ബ്രാഞ്ചുകളും ഒഴിവുകളും: അഫ്കാറ്റ് എൻട്രി-ഫ്ലൈയിങ് ബ്രാഞ്ച് – പുരുഷന്മാർ 18, വനിതകള്‍ 11 (ഷോർട്ട് സർവീസ് കമീഷൻ); ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കല്‍) പുരുഷന്മാർ എ.ഇ (എല്‍) 88, എ.ഇ (എം) 36, വനിതകള്‍ എ.ഇ (എല്‍) 23, എ.ഇ (എം) 9. ഗ്രൗണ്ട് ഡ്യൂട്ടി (നോണ്‍ ടെക്നിക്കല്‍) പുരുഷന്മാർ-വെപ്പണ്‍ സിസ്റ്റംസ് ബ്രാഞ്ച് 14, അഡ്മിൻ 43, എല്‍.ജി.എസ് 13, അക്കൗണ്ട്സ് 10, എജുക്കേഷൻ 7, മെറ്റ് 8. വനിതകള്‍ – വെപ്പണ്‍ സിസ്റ്റംസ് ബ്രാഞ്ച് 3, അഡ്മിൻ 11, എല്‍.ജി.എസ് 4, അക്കൗണ്ട്സ് 2, എജുക്കേഷൻ 2, മെറ്റ് 2. എൻ.സി.സി സ്പെഷല്‍ എൻട്രി വഴി ഫ്ലൈയിങ് ബ്രാഞ്ചില്‍ സി.ഡി.എസ്.ഇ ഒഴിവുകളുടെ 10 ശതമാനം സീറ്റുകളിലും അഫ്കാറ്റ് ഒഴിവുകളുടെ 10 ശതമാനം സീറ്റുകളിലും നിയമനം ലഭിക്കും.

ഫ്ലൈയിങ് ബ്രാഞ്ച് ഷോർട്ട് സർവീസ് കമീഷൻ ഓഫിസർമാരുടെ സേവന കാലയളവ് 14 വർഷമാണ്. ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കല്‍ ആൻഡ് നോണ്‍ ടെക്നിക്കല്‍) എസ്.എസ്.സി ഓഫിസർമാരുടെ കാലാവധി 10 വർഷമാണെങ്കിലും സേവനമികവ് പരിഗണിച്ച്‌ നാലുവർഷം കൂടി നീട്ടിക്കിട്ടാവുന്നതാണ്. അതേസമയം മെറിറ്റടിസ്ഥാനത്തില്‍ അനുയോജ്യരായവരെ പെർമനന്റ് കമീഷന് പരിഗണിക്കും. ഫ്ലൈയിങ് ബ്രാഞ്ചിലേക്ക് 2025 ജൂലൈ ഒന്നിന് 20-24 വയസ്സ് വരെയും ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കല്‍ ,’നോണ്‍ ടെക്നിക്കല്‍) ബ്രാഞ്ചിലേക്ക് 20-26 വയസ്സുവരെയും പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എൻജിനീയറിങ് ഉള്‍പ്പെടെയുള്ള ബിരുദക്കാർക്കാണ് അവസരം.

ഫ്ലൈയിങ് ബ്രാഞ്ചിലേക്ക് പ്രാബല്യത്തിലുള്ള അംഗീകൃത കമേഴ്സ്യല്‍ പൈലറ്റ് ലൈസൻസുള്ളവർക്ക് പ്രായപരിധി 26 വയസ്സാണ്. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്നസുണ്ടായിരിക്കണം. മേയ് 30 മുതല്‍ ജൂണ്‍ 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് എയർഫോഴ്സ് അക്കാദമി ഹൈദരാബാദില്‍ 2025 ജൂലൈ ആദ്യവാരം പരിശീലനം തുടങ്ങും. ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ടെക്നിക്കല്‍ വിഭാഗങ്ങള്‍ക്ക് 62 ആഴ്ചത്തെയും ഗ്രൗണ്ട് ഡ്യൂട്ടി നോണ്‍ ടെക്നിക്കല്‍ വിഭാഗത്തിന് 52 ആഴ്ചത്തെയും പരിശീലനമാണ് ലഭിക്കുക. പരിശീലനം പൂർത്തിയാക്കുന്നവരെ ഫ്ലൈയിങ് ഓഫിസർ പദവിയില്‍ 56100-177500 രൂപ ശമ്ബളനിരക്കില്‍ കമീഷൻഡ് ഓഫിസറായി നിയമിക്കും.