പീച്ചി ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തി

പീച്ചി ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തി
alternatetext

തൃശൂര്‍: മഴ ശക്തമായതോടെ പീച്ചി ഡാമിലെ നാലു ഷട്ടറുകള്‍ അഞ്ച് സെന്‍റീമീറ്റര്‍ കൂടി ഉയര്‍ത്തി. ഇതോടെ 20 സെന്‍റീമീറ്റര്‍ അളവില്‍ ജലം പുറത്തേക്ക് ഒഴുക്കുകയാണ്. മഴ തീവ്രമായാല്‍ തുടര്‍ന്നും ഘട്ടംഘട്ടമായി ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ഡാമില്‍ നിന്നുള്ള ജലത്തിനു പുറമേ പുഴയിലെ നീരൊഴുക്കും തീവ്രമാണ്. മണലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പ്രദേശവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പ്രത്യേകിച്ച്‌ രാത്രികാലങ്ങളില്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.