എംഡിഎംഎയുമായി മട്ടാഞ്ചേരി സ്വദേശിയായ മയക്കുമരുന്ന് വിൽപ്പനക്കാരൻ പോലീസിന്റെ പിടിയിലായി.

എംഡിഎംഎയുമായി മട്ടാഞ്ചേരി സ്വദേശിയായ മയക്കുമരുന്ന് വിൽപ്പനക്കാരൻ പോലീസിന്റെ പിടിയിലായി.
alternatetext

കൊച്ചി: ജില്ലാ രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി മയക്കുമരുന്ന് വിൽപ്പനക്കാരൻ പിടിയിലായി. സിറ്റിയിൽ മയക്കുമരുന്ന് വില്പനയും ഉപയോഗവും തടയുന്നതിന്റെ ഭാഗമായി മട്ടാഞ്ചേരി പോലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് മട്ടാഞ്ചേരി കുവപ്പാടം, കൊച്ചിൻ കോളേജ് റോഡിൽ താമസിക്കുന്ന അഭിജിത്തിനെ അറസ്റ്റ് ചെയ്തത്.

മട്ടാഞ്ചേരി സാന്തഗോപാലൻ റോഡിൽ കുമാർ പമ്പ് ജംഗ്ഷൻ ഭാഗത്തു വച്ചാണ് വില്പനയ്ക്ക് കൊണ്ടുവന്ന 3.40 ഗ്രാം എംഡിഎംഎയുമായി അഭിജിത്തിനെ മട്ടാഞ്ചേരി പോലീസ് പിടികൂടിയത്. പശ്ചിമ കൊച്ചിയിലെ സ്കൂൾ കോളേജ് വിദ്യാര്‍ത്ഥികളെയും, ടൂറിസ്റ്റുകളേയും മറ്റും ലക്ഷ്യമാക്കിയാണ് ഇയാൾ മയക്കുമരുന്ന് ഇടപാടുകള്‍ നടത്തിയിരുന്നത്. മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിൽ‍ കേസ്സ് രജിസ്റ്റർ ചെയ്ത ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.