കോതമംഗലം: മഴയും കാറ്റും വരുന്നതോടെ അപകടങ്ങൾ തുടർക്കഥയാവുകയാണ് നേര്യമംഗലം അടിമാലി റൂട്ടിൽ. ദേശീയപാതയിലേക്ക് സ്ഥിരം മരം മറിഞ്ഞു വീണും, ഒടിഞ്ഞു ചാടിയും ഗതാഗതം തടസ്സപ്പെടുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. ചൊവ്വാഴ്ച പെയ്ത കനത്ത മഴയിലും നേര്യമംഗലം വില്ലാൻചിറ ഭാഗത്ത് മരം ഒടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് കോതമംഗലത്ത് നിന്നും എത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്നാണ് മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.
2024-07-18