മഴക്കെടുതി അതിരൂക്ഷമായ സാഹചര്യത്തില്‍ രണ്ട് ജില്ലകളിലെ സ്കൂളുകള്‍ക്ക് നിയന്ത്രിത അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും വെള്ളപ്പൊക്കബാധിത മേഖലകളിലെ വേളൂര്‍ സെന്റ് ജോണ്‍സ് യു പി എസ്., തിരുവാര്‍പ്പ് സെന്റ് മേരീസ് എല്‍ പി എസ്., കിളിരൂര്‍ എസ് എൻ ഡി പി എച്ച് എസ് എസ് എന്നീ സ്‌കൂളുകള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ചെങ്ങളം ഗവണ്‍മെന്റ് എച്ച് എസ് എസില്‍ ക്യാമ്ബ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സ്‌കൂളിന് അവധി ബാധകമല്ല.
തിരുവനന്തപുരം ജില്ലയില്‍ തിരുവനന്തപുരം താലൂക്കില്‍ പെടുന്ന മൂന്ന് സ്കൂളുകള്‍ക്കാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. നാളെ ഈ സ്കൂളുകള്‍ പ്രവര്‍ത്തിക്കില്ല. കൊഞ്ചിറവിള യു പി സ്കൂള്‍, വെട്ടുകാട് എല്‍ പി സ്കൂള്‍, ഗവണ്‍മെന്റ് എം എൻ എല്‍ പി സ്കൂള്‍ വെള്ളായണി എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സ്കൂളുകള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്