മാവേലിക്കരയിൽ മോദി ഗ്യാരൻ്റിയുടെ ഭാഗമായി ഭാരത് അരിയുടെ വിതരണം ബുദ്ധ ജംഗ്ഷനിൽ കേന്ദ്ര ഗവൺമെൻ്റ് അഡീഷണൽ സ്റ്റാൻഡിങ്ങ് കൗൺസിൽ അഡ്വ കെ.കെ അനൂപ് ഉദ്ഘാടനം ചെയ്തു. സാധാരണകാർക്ക് കിലോക്ക് 29 രൂപ നിരക്കിൽ 10 കിലോയുടെ പാക്കറ്റുകളിലായി ആണ് അരിവിതരണം രാവിലെ 7 മണിക്ക് ആരംഭിച്ചത്.
വരും ദിവസങ്ങളിൽ കൂടുതൽ ഗ്രാമീണ മേഖലകളിലേക്ക് ഭാരത് റൈസ് എത്തിക്കുമെന്ന് അദ്ധേഹം പറഞ്ഞു. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ കെ.വി. അരുൺ , ബിനു ചാങ്കൂരേത്ത് എന്നിവർ പ്രസംഗിച്ചു., ജില്ല ഉപാദ്ധ്യക്ഷ ജയശ്രീ അജയകുമാർ , മണ്ഡലം സെക്രട്ടറി സുധീഷ് ചാങ്കൂർ സ്മിത ഓമനകുട്ടൻ, അമ്പിളി ദിനേശ്, സബിത അജിത്ത്, മഹേഷ് വഴുവാടി എന്നിവർ വിതരണത്തിന് നേതൃത്വം നല്കി